Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PM SHRI Scheme

Ernakulam

പി​എം​ശ്രീ പ​ദ്ധ​തി​യി​ൽ പു​ന​രാ​ലോ​ച​ന വേ​ണം: ജോ​സ് കെ. ​മാ​ണി എം​പി

കൊ​ച്ചി: വി​ദ്യാ​ഭ്യാ​സ മു​ന്നേ​റ്റ​ത്തി​ൽ അ​ധ്യാ​പ​ക​രു​ടെ പ​ങ്ക് വ​ലു​താ​ണെ​ന്നു കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി എം​പി. കെ​എ​സ്എ​സ്ടി​എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന അ​ധ്യാ​പ​ക ദി​നാ​ഘോ​ഷ​വും അ​വാ​ർ​ഡ് വി​ത​ര​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പി​എം​ശ്രീ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​ന​രാ​ലോ​ച​ന ആ​വ​ശ്യ​മാ​ണ്. നാ​ടി​ന്‍റെ സം​സ്കാ​രം ത​ക​ർ​ക്കു​ന്ന നി​ല​പാ​ട് പ​ദ്ധ​തി​യി​ൽ സ​ർ​ക്കാ​രു​ക​ൾ സ്വീ​ക​രി​ക്ക​രു​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു .സാ​ഹി​ത്യ​കാ​രി ഡോ. ​എം.​ലീ​ലാ​വ​തി​യെ ജോ​സ് കെ. ​മാ​ണി എം​പി ആ​ദ​രി​ച്ചു.

കെ​എ​സ്എ​സ്ടി​എ​ഫ്. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​നോ​യ​ൽ മാ​ത്യൂ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള കോ​ൺ​ഗ്ര​സ്-​എം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​മി കെ.​തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

Kerala

സി​പി​ഐ​യെ അ​നു​ന​യി​പ്പി​ക്കാ​ൻ സി​പി​എം; എം.​വി. ഗോ​വി​ന്ദ​ന്‍ തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് തി​രി​ച്ചു  

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യി​ലെ ധാ​ര​ണാ​പ​ത്രം റ​ദ്ദാ​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ല്‍ ഉ​റ​ച്ചു നി​ല്‍​ക്കു​ന്ന​ സി​പി​ഐ​യെ അ​നു​ന​യി​പ്പി​ക്കാ​ൻ സി​പി​എം. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍ അ​ടി​യ​ന്ത​ര​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് തി​രി​ച്ചു.

സി​പി​ഐ​യു​മാ​യു​ള​ള അ​നു​ന​യ ച​ര്‍​ച്ച​യ്ക്കാ​യാ​ണ് ഗോ​വി​ന്ദ​ന്‍ തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് പു​റ​പ്പെ​ട്ട​ത്. ബു​ധ​നാ​ഴ്ച ത​ളി​പ്പ​റ​മ്പി​ല്‍ ന​ട​ക്കാ​നി​രി​ക്കു​ന്ന പ​രി​പാ​ടി​ക​ള്‍ മാ​റ്റി​വ​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് അ​ടി​യ​ന്ത​ര യാ​ത്ര​യെ​ന്നാ​ണ് സൂ​ച​ന. ഇ​ന്ന് രാ​വി​ലെ​യാ​ണ് എം​വി ഗോ​വി​ന്ദ​ന്‍ തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും ക​ണ്ണൂ​രി​ലെ​ത്തി​യ​ത്.

അ​തേ​സ​മ​യം, മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ല്‍ നി​ന്ന് വി​ട്ടു​നി​ല്‍​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ല്‍ സി​പി​ഐ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ്. മ​ന്ത്രി​മാ​ര്‍ ബു​ധ​നാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത് ഉ​ണ്ടാ​വ​ണ​മെ​ന്ന് പാ​ര്‍​ട്ടി നേ​തൃ​ത്വം നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

മ​ന്ത്രി​സ​ഭ യോ​ഗം ക​ഴി​യു​ന്ന​ത് വ​രെ സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് നാ​ല് മ​ന്ത്രി​മാ​രും പോ​കി​ല്ല. ബു​ധ​നാ​ഴ്ച രാ​വി​ലെ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കു​മെ​ന്ന് അ​റി​യി​പ്പ് സി​പി​ഐ നേ​തൃ​ത്വ​ത്തി​ന് സി​പി​ഐ​എ​മ്മി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല.

പി​എം ശ്രീ ​പ​ദ്ധ​തി​യി​ലെ ധാ​ര​ണാ​പ​ത്രം റ​ദ്ദാ​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ല്‍ ഉ​റ​ച്ചു നി​ല്‍​ക്കു​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ല്‍ നി​ന്നും വി​ട്ടു​നി​ല്‍​ക്കാ​നു​ള്ള തീ​രു​മാ​നം സി​പി​ഐ എ​ടു​ത്ത​ത്. ഇ​ന്ന് ഓ​ണ്‍​ലൈ​നാ​യി ചേ​ര്‍​ന്ന സി​പി​ഐ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

ക​ഴി​ഞ്ഞ ദി​വ​സ​ത്തെ എ​ക്‌​സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ലു​ണ്ടാ​യ തീ​രു​മാ​നം ത​ന്നെ​യാ​ണ് ഇ​ന്ന​ത്തെ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ലും ഉ​ണ്ടാ​യ​ത്. ബു​ധ​നാ​ഴ്ച ന​ട​ക്കാ​നി​രി​ക്കു​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ല്‍ നി​ന്ന് സി​പി​ഐ മ​ന്ത്രി​മാ​രാ​യ കെ ​രാ​ജ​ന്‍, പി ​പ്ര​സാ​ദ്, ജി ​ആ​ര്‍ അ​നി​ല്‍, ചി​ഞ്ചു​റാ​ണി എ​ന്നി​വ​ര്‍ വി​ട്ടു​നി​ല്‍​ക്കും.

ബു​ധ​നാ​ഴ്ച്ച രാ​വി​ലെ പ​ത്ത​ര​യ്ക്ക് ന​ട​ത്താ​നി​രു​ന്ന മ​ന്ത്രി​സ​ഭ യോ​ഗം വൈ​കീ​ട്ട് 3.30ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി സി​പി​ഐ നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച്ച ന​ട​ത്തി സ​മ​വാ​യ​ത്തി​നു​ള്ള സാ​ധ്യ​ത​ക​ള്‍ മു​ന്നി​ല്‍ ക​ണ്ടാ​ണ് സ​മ​യ​മാ​റ്റം എ​ന്നാ​ണ് സൂ​ച​ന​ക​ള്‍.

ധാ​ര​ണാ​പ​ത്രം റ​ദ്ദാ​ക്കാ​തെ യാ​തൊ​രു വി​ട്ടു​വീ​ഴ്ച്ച​യ്ക്കും ത​യ്യാ​റാ​വി​ല്ലെ​ന്ന് സി​പി​ഐ മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ച്ചി​രു​ന്നു. ച​ര്‍​ച്ച​യി​ല്‍ മു​ഖ്യ​മ​ന്ത്രി മു​ന്നോ​ട്ടു​വ​ച്ച എ​ല്ലാ ഉ​പാ​ധി​ക​ളും സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം ത​ള്ളി​യി​രു​ന്നു.

Kerala

പി​എം ശ്രീ​യി​ൽ നി​ല​പാ​ടി​ലു​റ​ച്ച് സി​പി​ഐ; ബു​ധനാഴ്ച​ത്തെ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കി​ല്ല

തി​രു​വ​ന​ന്ത​പു​രം: പി​എം​ശ്രീ പ​ദ്ധ​തിയുടെ ധാ​ര​ണാ​പ​ത്രം റ​ദ്ദാ​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ല്‍ ഉ​റ​ച്ച് സി​പി​ഐ. ബു​ധ​നാ​ഴ്ച ന​ട​ക്കു​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ പാ​ർ​ട്ടി​യു​ടെ മ​ന്ത്രി​മാ​ർ പ​ങ്കെ​ടു​ക്കി​ല്ല.

ഇ​ന്ന് ഓ​ണ്‍​ലൈ​ന്‍ ആ​യി ചേ​ര്‍​ന്ന സി​പി​ഐ സെ​ക്ര​ട്ട​ട്ടേ​റി​യ​റ്റ്‌ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ക​ഴി​ഞ്ഞ​ദി​വ​സം ചേ​ര്‍​ന്ന എ​ക്‌​സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ലു​ണ്ടാ​യ തീ​രു​മാ​നം​ത​ന്നെ​യാ​ണ് ഇ​ന്ന​ത്തെ സെ​ക്ര​ട്ടേ​റി​യ​റ്റ്‌ യോ​ഗ​ത്തി​ലും ഉ​ണ്ടാ​യ​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​രം​ഭി​ച്ച സി​പി​ഐ സെ​ക്ര​ട്ടേ​റി​യ​റ്റ്‌ യോ​ഗം ഉ​ച്ച​വ​രെ നീ​ണ്ടു. ബു​ധ​നാ​ഴ്ച ന​ട​ക്കു​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ല്‍ സി​പി​ഐ മ​ന്ത്രി​മാ​രാ​യ കെ. ​രാ​ജ​ന്‍, പി. ​പ്ര​സാ​ദ്, ജി.​ആ​ര്‍. അ​നി​ല്‍, ചി​ഞ്ചു​റാ​ണി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കേ​ണ്ടെ​ന്ന നി​ര്‍​ദേ​ശ​മാ​ണ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. സെ​ക്ര​ട്ടേ​റി​യേ​റ്റി​നു ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​തെ സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം മ​ട​ങ്ങി.

ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ത്തി​നാ​യി​രു​ന്നു മ​ന്ത്രി​സ​ഭാ യോ​ഗം ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ല്‍, അ​ത് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30-ന് ​ചേ​രാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി​യും സി​പി​ഐ നേ​തൃ​ത്വ​വു​മാ​യി ച​ര്‍​ച്ച ന​ട​ത്തി സ​മ​വാ​യ​ത്തി​ലെ​ത്താ​നു​ള്ള സാ​ധ്യ​ത​ക​ള്‍ മു​ന്നി​ല്‍​ക്ക​ണ്ടാ​ണ് ഇ​തെ​ന്നാ​ണ് സൂ​ച​ന.

ധാ​ര​ണാ​പ​ത്രം റ​ദ്ദാ​ക്കാ​തെ ഒ​രു വി​ട്ടു​വീ​ഴ്ച​യ്ക്കും ത​യ്യാ​റ​ല്ലെ​ന്ന് തി​ങ്ക​ളാ​ഴ്ച സി​പി​ഐ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ നേ​രി​ട്ട​റി​യി​ച്ചി​രു​ന്നു. മു​ഖ്യ​മ​ന്ത്രി മു​ന്നോ​ട്ടു​വെ​ച്ച എ​ല്ലാ ഉ​പാ​ധി​ക​ളും സി​പി​ഐ സം​സ്ഥാ​ന​സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം ത​ള്ളു​ക​യും ചെ​യ്തി​രു​ന്നു.

Kerala

പി​എം ശ്രീ ​വി​വാ​ദം: സി​പി​ഐ എ​ക്സി​ക്യുട്ടീവ് ഇ​ന്ന് ആ​ല​പ്പു​ഴ​യി​ൽ ന​ട​ക്കും

ആ​ല​പ്പു​ഴ: പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ കേ​ര​ളം ഒ​പ്പു​വ​ച്ച വി​ഷ​യ​ത്തി​ൽ നി​ല​പാ​ട് തീ​രു​മാ​നി​ക്കാ​ൻ നി​ർ​ണാ​യ​ക സി​പി​ഐ എ​ക്സി​ക്യുട്ടീ​വ് ഇ​ന്ന് ആ​ല​പ്പു​ഴ​യി​ൽ ന​ട​ക്കും. മ​ന്ത്രി​മാ​രെ രാ​ജി വെ​പ്പി​ക്കു​ന്ന​ത​ട​ക്കം ക​ടു​ത്ത നി​ർ​ദേ​ശ​ങ്ങ​ളി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കും.

അ​തേ​സ​മ​യം, സി​പി​എം സ​മ​വാ​യ സാ​ധ്യ​ത​ക​ൾ തേ​ടു​ക​യാ​ണ്. രാ​വി​ലെ അ​ടി​യ​ന്ത​ര സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം ന​ട​ക്കും. ഇ​ന്ന് ബി​നോ​യ് വി​ശ്വ​ത്തെ പി​ണ​റാ​യി വി​ജ​യ​ൻ നേ​രി​ട്ട് വി​ളി​ച്ചേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

ക​രാ​റി​ൽ നി​ന്ന് പി​ന്മാ​റ​ണ​മെ​ന്ന പാ​ർ​ട്ടി ആ​വ​ശ്യ​ത്തോ​ട് ഇ​തു​വ​രെ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പും സി​പി​എ​മ്മും അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. അ​തി​നാ​ൽ സി​പി​ഐ ക​ടു​ത്ത തീ​രു​മാ​ന​ത്തി​ലേ​ക്ക് നീ​ങ്ങാ​നാ​ണ് സാ​ധ്യ​ത. മ​ന്ത്രി​സ​ഭ​യെ നോ​ക്കു​കു​ത്തി​യാ​ക്കി ച​ർ​ച്ച കൂ​ടാ​തെ മു​ന്ന​ണി മ​ര്യാ​ദ ലം​ഘി​ച്ചാ​ണ് ക​രാ​ർ ഒ​പ്പി​ട്ട​തെ​ന്നാ​ണ് പാ​ർ​ട്ടി വി​ല​യി​രു​ത്ത​ൽ.

മ​ന്ത്രി​മാ​രെ കാ​ബി​ന​റ്റ് യോ​ഗ​ത്തി​ൽ നി​ന്ന് പി​ൻ​വ​ലി​പ്പി​ക്ക​ണം, മ​ന്ത്രി​മാ​രെ രാ​ജി​വെ​പ്പി​ക്ക​ണം എ​ന്ന​ത​ട​ക്ക​മു​ള്ള ക​ടു​ത്ത നി​ർ​ദേ​ശ​ങ്ങ​ളാ​ണ് പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്ന​ത്. അ​ന്തി​മ തീ​രു​മാ​നം ഇ​ന്ന് കൈ​ക്കൊ​ള്ളും. ക​ടു​ത്ത തീ​രു​മാ​ന​മെ​ടു​ക്കാ​ൻ കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍റെ​യും പി​ന്തു​ണ​യു​ണ്ട്. അ​തേ സ​മ​യം പാ​ർ​ട്ടി മു​ന്ന​ണി വി​ടി​ല്ല.

പി​എം ശ്രീ​യി​ൽ വി​ട്ടു​വീ​ഴ​ച​യി​ല്ലാ​തെ സി​പി​ഐ മു​ന്നോ​ട്ട് പോ​കു​മ്പോ​ൾ സ​മ​വാ​യ ച​ർ​ച്ച​ക്ക് ഇ​നി​യും സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് സി​പി​എം വി​ല​യി​രു​ത്ത​ൽ. നി​ല​വി​ലെ സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് ഇ​ന്ന് ചേ​രും.

 

District News

പി​എം ശ്രീ ​പ​ദ്ധ​തി​ക്കെ​തി​രേ പ്ര​തി​ഷേ​ധം

കൂ​രാ​ച്ചു​ണ്ട്: പി​എം ശ്രീ ​പ​ദ്ധ​തി കേ​ര​ള​ത്തി​ൽ ന​ട​പ്പി​ലാ​ക്കാ​ൻ തീ​രു​മാ​നി​ച്ച കേ​ര​ള സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രേ കെ​എ​സ്‌​യു ബാ​ലു​ശേ​രി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും സം​ഗ​മ​വും ന​ട​ത്തി.

കേ​ര​ള​ത്തി​ലെ ക്ലാ​സ് മു​റി​ക​ൾ സം​ഘ പ​രി​വാ​ർ നി​ർ​മി​ത ച​രി​ത്രം പ​ഠി​ക്കേ​ണ്ടു​ന്ന ഇ​ട​ങ്ങ​ൾ ആ​ക്കി മ​തേ​ത​ര കേ​ര​ള​ത്തെ ആ​ർ​എ​സ്എ​സ് ശ​ക്തി​ക്ക് അ​ടി​യ​റ​വ് പ​റ​യു​ന്ന ത​ര​ത്തി​ലാ​ണ് കേ​ര​ള ഭ​ര​ണ​കൂ​ടം പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും ഇ​തി​നെ മ​ത നി​ര​പേ​ക്ഷ കേ​ര​ളം ചെ​റു​ത്തു തോ​ൽ​പി​ക്കു​മെ​ന്നും കെ​എ​സ്‌​യു പ്ര​സ്ഥാ​വി​ച്ചു.

നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​ബി​ൻ സ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ​യി​സ് ന​ടു​വ​ണ്ണൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ബി​ൽ ക​ല്ല​ട, ഇ.​എം. ആ​സി​ൽ, ആ​കാ​ശ് കാ​യ​ണ്ണ, വി​ഷ്ണു പ​ന​ങ്ങാ​ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കൂ​രാ​ച്ചു​ണ്ട്: കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ​ന​യം അ​ട്ടി​മ​റി​ക്കു​വാ​ൻ പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ ഒ​പ്പി​ട്ട വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ ന​ട​പ​ടി​യി​ൽ കൂ​രാ​ച്ചു​ണ്ടി​ൽ യൂ​ത്ത് ലീ​ഗും, എം​എ​സ്എ​ഫും സം​യു​ക്ത​മാ​യി പ്ര​തി​ഷേ​ധ റാ​ലി ന​ട​ത്തി.

വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ശി​വ​ൻ​കു​ട്ടി​യു​ടെ കോ​ലം ക​ത്തി​ച്ചു. പ്ര​തി​ഷേ​ധ യോ​ഗം വി.​എ​സ്‌. ഹ​മീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​കെ. ജി​ൻ​സി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഒ.​കെ. ന​വാ​സ്, സി​റാ​ജ് പാ​റ​ച്ചാ​ലി​ൽ, സാ​ദി​ഖ് ക​രേ​ചാ​ള​ക്ക​ൽ, ഒ.​കെ. റി​ഷ​ൽ, ഷൗ​ക്ക​ത്ത് ക​ക്കാ​ട്ടു​മ്മ​ൽ, വി.​എ​സ്. സൈ​ഫു​ദ്ദീ​ൻ, ഷ​ഹ​ൽ ആ​നി​യോ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

പി​എം ശ്രീ ​പ​ദ്ധ​തി വി​വാ​ദം; ‌മ​ല​ക്കം മ​റി​ഞ്ഞ് മ​ന്ത്രി ശി​വ​ൻ​കു​ട്ടി, കേ​ന്ദ്ര സി​ല​ബ​സ് പ​ഠി​പ്പി​ക്കി​ല്ല

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി വി​വാ​ദം ഇ​ട​തു​മു​ന്ന​ണി​യി​ൽ ക​ത്തു​ന്ന​തി​നി​ടെ സി​ല​ബ​സി​ൽ മ​ല​ക്കം മ​റി​ഞ്ഞ് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. പി​എം ശ്രീ ​പ​ദ്ധ​തി​യു​ടെ ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പി​ട്ട​തു​കൊ​ണ്ട് കേ​ന്ദ്ര സി​ല​ബ​സ് കേ​ര​ള​ത്തി​ൽ പ​ഠി​പ്പി​ക്കു​മെ​ന്ന് ക​രു​തേ​ണ്ട. കേ​ര​ള​ത്തി​ന് സ്വ​ന്ത​വും ശ​ക്ത​വു​മാ​യ പാ​ഠ്യ​പ​ദ്ധ​തി​യും വി​ദ്യാ​ഭ്യാ​സ കാ​ഴ്ച​പ്പാ​ടു​മു​ണ്ട്.
കേ​ര​ള സി​ല​ബ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ, ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ളും മ​തേ​ത​ര​ത്വ​വും ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു​ള്ള വി​ദ്യാ​ഭ്യാ​സം ത​ന്നെ​യാ​കും കേ​ര​ള​ത്തി​ലെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ തു​ട​ർ​ന്നും ന​ൽ​കു​ക​യെ​ന്നും മ​ന്ത്രി പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.
കേ​ര​ള​ത്തി​ലെ പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ആ​ർ​എ​സ്എ​സ് സ്ഥാ​പ​ക​ൻ ഹെ​ഡ്ഗേ​വാ​റി​നെ​യും സ​വ​ർ​ക്ക​റെ​യും ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന ബി​ജെ​പി മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ന്‍റെ പ്ര​സ് താ​വ​ന രാ​ഷ്‌ ട്രീ​യ​ല​ക്ഷ്യം​വ​ച്ചു​ള്ള​താ​ണ്. കേ​ര​ള​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ​ന​യ​ത്തെ​ക്കു​റി​ച്ച് ബി​ജെ​പി നേ​താ​വി​ന് ധാ​ര​ണ​യി​ല്ലാ​ത്ത​തി​നാ​ലാ​ണ് ഇ​ത്ത​രം പ്ര​സ്താ​വ​ന ന​ട​ത്തു​ന്ന​ത്.
കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ കേ​ര​ളം ഒ​പ്പു​വ​ച്ച​ത് സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളു​ടെ ഭൗ​തി​ക സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും അ​ക്കാ​ദ​മി​ക് നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള ഫ​ണ്ട് വി​നി​യോ​ഗി​ക്കാ​നാ​ണ്. അ​ല്ലാ​തെ കേ​ര​ള​ത്തി​ന്‍റെ സി​ല​ബ​സ് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് അ​ടി​യ​റ​വ​യ്ക്കാ​ന​ല്ല.
രാ​ഷ്‌​ട്ര​പി​താ​വാ​യ മ​ഹാ​ത്മാ​ഗാ​ന്ധി​യെ വ​ധി​ച്ച​ത് നാ​ഥു​റാം വി​നാ​യ​ക് ഗോ​ഡ്സെ ആ​ണെ​ന്ന ച​രി​ത്ര​സ​ത്യം കേ​ര​ള​ത്തി​ലെ പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ നി​ന്ന് ആ​ർ​ക്കും മാ​യ്ക്കാ​ൻ ക​ഴി​യി​ല്ല. സു​രേ​ന്ദ്ര​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തു​പോ​ലെ ഹെ​ഡ്ഗേ​വാ​റി​നെ​യും സ​വ​ർ​ക്ക​റെ​യും കേ​ര​ള​ത്തി​ലെ കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

District News

പി​എം ശ്രീ ​പ​ദ്ധ​തി അ​ടി​യ​ന്ത​ര​മാ​യി ഒ​പ്പി​ട്ട സാ​ഹ​ച​ര്യം വ്യ​ക്ത​മാ​ക്ക​ണം: കെ​പി​എ​സ്ടി​എ

പ​ത്ത​നം​തി​ട്ട: ശ​ക്ത​മാ​യി എ​തി​ർ​ത്ത പി​എം ശ്രീ ​പ​ദ്ധ​തി ഘ​ട​ക​ക​ക്ഷി​ക​ളു​ടെ എ​തി​ർ​പ്പി​നെ​പ്പോ​ലും അ​വ​ഗ​ണി​ച്ച് അ​ടി​യ​ന്ത​ര​മാ​യി അം​ഗീ​ക​രി​ച്ച് ഒ​പ്പി​ടാൻ കേ​ര​ള​ത്തി​ലു​ണ്ടാ​യ സാ​ഹ​ച​ര്യം എ​ന്തെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് കെ​പി​എ​സ്ടി​എ ജി​ല്ലാ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

തൊ​ട്ട​ടു​ത്ത സം​സ്ഥാ​ന​മാ​യ ത​മി​ഴ്നാ​ടി​നെ​പ്പോ​ലെ കേ​ന്ദ്ര​ന​യ​ത്തെ സു​പ്രീം​കോ​ട​തി​യി​ൽ ചോ​ദ്യം ചെ​യ്യു​ന്ന​തി​നു പ​ക​രം കേ​ര​ള​ത്തി​ന്‍റെ ത​ന​ത് വി​ദ്യാ​ഭ്യാ​സ ന​യ​ത്തെ​യും പ​ര​മ്പ​രാ​ഗ​ത വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യ​ത്തെ​യും കാ​വി​വ​ത്ക​രി​ക്കാ​ൻ കേ​ന്ദ്ര​ത്തി​ന് വി​ട്ടു ന​ൽ​കി​യ​തി​ന്‍റെ വി​ശ​ദീ​ക​ര​ണം സ​ർ​ക്കാ​ർ ന​ൽ​കി​യേ മ​തി​യാ​കൂ​വെ​ന്നും കെ​പി​എ​സ്ടി​എ ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ജ്യ​ത്തെ മി​ക​ച്ച വി​ദ്യാ​ല​യ​ങ്ങ​ൾ ത​ന്നെ​യാ​ണ് പി​എം​ശ്രീ വി​ദ്യാ​ല​യ​ങ്ങളാ​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. കാ​ല​ങ്ങ​ൾ​ക്കു മു​മ്പ് വി​വി​ധ സ​ർ​ക്കാ​രു​ക​ളോ, മാ​നേ​ജ്മെ​ന്‍റു​ക​ളോ, വ്യ​ക്തി​ക​ളോ സ്ഥാ​പി​ച്ച വി​ദ്യാ​ല​യ​ങ്ങ​ളാ​ണ് ഇ​വ​യെ​ല്ലാം.

പി​എം​ശ്രീ പ​ദ്ധ​തിവ​ഴി കേ​ര​ള​ത്തി​ലെ നി​ല​വി​ലെ മി​ക​ച്ച 336 വി​ദ്യാ​ല​യ​ങ്ങ​ൾ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ചെ​ല​വ് ചെ​യ്ത് വീ​ണ്ടും മി​ക​വി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളാ​ക്കി ഉ​യ​ർ​ത്തു​മ്പോ​ൾ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ സാ​ധാ​ര​ണ വി​ദ്യാ​ല​യ​ങ്ങ​ൾ, ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത മൂ​ലം വി​ദ്യാ​ർ​ഥി​ക​ളു​ടെ ദൗ​ർ​ല​ഭ്യം കൊ​ണ്ട് പൂ​ട്ടിപ്പോകേ​ണ്ട അ​വ​സ്ഥ​യി​ലേ​ക്ക് എ​ത്തി​ച്ചേ​രും.

തെ​റ്റ് തി​രി​ച്ച​റി​ഞ്ഞ് പ​ദ്ധ​തി​യി​ൽനി​ന്ന് പി​ന്മാ​റാ​നു​ള്ള നീ​ക്ക​ങ്ങ​ൾ സ​ർ​ക്കാ​ർ ന​ട​ത്ത​ണ​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ജോ​ർ​ജ്, സെ​ക്ര​ട്ട​റി വി. ​ജി. കി​ഷോ​ർ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ ഒ​പ്പി​ട്ട​തി​ൽ തെ​റ്റി​ല്ല: തോ​മ​സ് കെ. ​തോ​മ​സ്

ആ​ല​പ്പു​ഴ: പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​പ്പി​ട്ട ന​ട​പ​ടി​യെ അ​നു​കൂ​ലി​ച്ച് എ​ൻ​സി​പി സം​സ്ഥാ​ന ​പ്ര​സി​ഡ​ന്‍റ് തോ​മ​സ് കെ. ​തോ​മ​സ്. പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ ഒ​പ്പി​ട്ട​തി​ൽ തെ​റ്റി​ല്ല എ​ന്നാ​ണ് തോ​മ​സ് കെ. ​തോ​മ​സ് പ്ര​തി​ക​രി​ച്ച​ത്.

"കേ​ന്ദ്ര സ​ഹാ​യം ഔ​ദാ​ര്യ​മ​ല്ലെ​ന്നും ന​മു​ക്ക് കി​ട്ടേ​ണ്ട പ​ണം കി​ട്ട​ണം, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ പ​ണം കി​ട്ടാ​ൻ വേ​ണ്ടി ഒ​പ്പി​ട്ട​തി​ൽ തെ​റ്റി​ല്ല. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ മാ​റ്റ​ത്തി​ന് സ​ഹാ​യി​ക്കും എ​ന്നും വി​ഷ​യം എ​ൽ​ഡി​എ​ഫ് ച​ർ​ച്ച ചെ​യ്യു​മെ​ന്ന് പ​റ​ഞ്ഞി​ട്ടു​ണ്ട്.'-​തോ​മ​സ് കെ. ​തോ​മ​സ് പ​റ​ഞ്ഞു.

സി​പി​ഐ​യു​ടേ​ത് എ​തി​ർ​പ്പാ​ണോ, വ്യ​ത്യ​സ്ത അ​ഭി​പ്രാ​യം ആ​ണോ എ​ന്ന​റി​യി​ല്ല, തെ​റ്റാ​യ കാ​ര്യ​മാ​ണെ​ങ്കി​ൽ ഒ​പ്പി​ടാ​ൻ മു​ഖ്യ​മ​ന്ത്രി​യോ മ​ന്ത്രി ശി​വ​ൻ കു​ട്ടി​യോ അ​നു​മ​തി ന​ൽ​കു​മോ? മു​ന്ന​ണി​യി​ൽ നി​ന്നു കൊ​ണ്ട് സ​ർ​ക്കാ​രി​നെ​തി​രെ പ്ര​തി​ഷേ​ധി​ക്കു​ന്ന​ത് ശ​രി​യാ​യ രീ​തി​യ​ല്ല. നി​ല​പാ​ട് എ​ൽ​ഡി​എ​ഫി​ൽ അ​റി​യി​ക്കും എ​ന്നും തോ​മ​സ് കെ. ​തോ​മ​സ് വ്യ​ക്ത​മാ​ക്കി.

Kerala

പി​എം ശ്രീ ​പ​ദ്ധ​തി; വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യെ ആ​ശ​ങ്ക അ​റി​യി​ച്ച് എ​സ്എ​ഫ്ഐ

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ
ആ​ശ​ങ്ക വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യെ അ​റി​യി​ച്ച് എ​സ്എ​ഫ്ഐ. എ​ൻ​ഇ​പി​യി​ലൂ​ടെ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ കാ​വി​വ​ൽ​ക​ര​ണ​ത്തെ കേ​ര​ള​ത്തി​ൽ പൂ​ർ​ണ്ണ​മാ​യി പ്ര​തി​രോ​ധി​ക്ക​ണ​മെ​ന്ന് എ​സ്എ​ഫ്ഐ ആ​വ​ശ്യ​പ്പെ​ട്ടു.

എ​സ്എ​ഫ്ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം. ​ശി​വ​പ്ര​സാ​ദ് അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളാ​ണ് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യെ നേ​രി​ട്ടു​ക​ണ്ട് ആ​ശ​ങ്ക​യ​റി​യി​ച്ച​ത്. ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ​ന​യ​ത്തി​ലൂ​ടെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ലെ കാ​വി​വ​ൽ​ക്ക​ര​ണ​ത്തെ കേ​ര​ള​ത്തി​ൽ പൂ​ർ​ണ​മാ​യി പ്ര​തി​രോ​ധി​ക്ക​ണ​മെ​ന്നും എ​സ്എ​ഫ്ഐ ആ​വ​ശ്യ​പ്പെ​ട്ടു.

. എ​സ്എ​ഫ്ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മ​ന്ത്രി ശി​വ​ൻ​കു​ട്ടി​ക്ക് ഇ​തു​സം​ബ​ന്ധി​ച്ച ക​ത്ത് കൈ​മാ​റു​ന്ന ചി​ത്ര​വും എ​സ്എ​ഫ്ഐ ഫെ​യ്‌​സ്ബു​ക്ക് പേ​ജി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

National

പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ ചേ​ർ​ന്ന കേ​ര​ള​ത്തെ അ​ഭി​ന​ന്ദി​ച്ച് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം

ന്യൂ​ഡ​ൽ​ഹി: പി​എം ശ്രീ​യി​ൽ ചേ​ർ​ന്ന കേ​ര​ള സ​ർ​ക്കാ​രി​നെ അ​ഭി​ന​ന്ദി​ച്ച് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സമ​ന്ത്രാ​ല​യം. എ​ൻ​ഇ​പി​യു​ടെ ഭാ​ഗ​മാ​യ പ​ദ്ധ​തി സ്കൂ​ളു​ക​ളു​ടെ വി​ക​സ​ന​ത്തി​ൽ നി​ർ​ണാ​യ​ക​മാ​കു​മെ​ന്ന് കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി.

എ​ക്സ് പ്ലാ​റ്റ്ഫോ​മി​ലൂ​ടെ കേ​ര​ള സ​ർ​ക്കാ​രി​നെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ടു​ള്ള കു​റി​പ്പ് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം പ​ങ്കു​വ​ച്ച​ത്.

എ​ൻ​ഇ​പി​യു​ടെ ഭാ​ഗ​മാ​യ പ​ദ്ധ​തി​യി​ലൂ​ടെ കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ മി​ക​വി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളാ​യി വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നും പ്ര​വ​ർ​ത്ത​ന മി​ക​വ് ഉ​യ​ർ​ത്തു​ന്ന​തി​നും ഈ ​ഒ​രു പ​ദ്ധ​തി​യി​ലേ​ക്കു​ള്ള കൂ​ടി​ച്ചേ​ര​ൽ നി​ർ​ണാ​യ​ക​മാ​കു​മെ​ന്നും കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സമ​ന്ത്രാ​ല​യം എ​ക്സി​ൽ കു​റി​ച്ചു.

Latest News

Corehub Up